പോര്‍ട്ട് മോറെസ്ബി: അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചു. പാപ്പുവ ന്യൂഗിനിയയുടെ വടക്കന്‍ തീരദേശത്തുള്ള അഗ്നി പര്‍വ്വത സ്‌ഫോടനത്തിൽ ലാവ സമീപത്തെ ഗ്രാമങ്ങളിലേക്ക് പ്രവഹിച്ചതോടെ രണ്ടായിരത്തോളം പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഒൻപതിനായിരത്തോളം പേര്‍ ഇതിന് സമീപത്ത് താമസിക്കുന്നുണ്ട് എന്നാണ് വിവരം.
മൂന്ന് ഗ്രാമങ്ങളിലൂടെ ലാവ നേരിട്ട് പ്രവഹിക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചതായും ദേശീയ ദുരന്തനിവാരണ സെന്റര്‍ അറിയിച്ചു. ബാലിയാവു, കുളുഗുമ എന്നീ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്‍ ഇത് ബാധിക്കുക.
Also read : പ്രളയത്തിന് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്നത് വിചിത്രമായ പ്രതിഭാസങ്ങള്‍
Post Your Comments