മുസാഫര്‍നഗര്‍: ഭാര്യയ്ക്ക് ഉറക്ക ഗുളിക നൽകിയ ശേഷം പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ പിടിയിൽ. ഉത്തർപ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം നടന്നത്. 14 വയസുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്.
തന്റെ 40കാരനായ ഭര്‍ത്താവ് മകളെ ഭീക്ഷണിപ്പെടുത്തി മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയെന്നാണ് അമ്മയുടെ പരാതി. പീഡനവിവരം താൻ അറിഞ്ഞതോടെ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ പോലീസിന് മൊഴി നൽകി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കുകയും കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി കണ്ടെത്തിയതായും എസ്പി ഓംവീര്‍ സിങ് പറഞ്ഞു.
Read also:ഹനാന്റെ വാഹനാപകടം മന:പൂര്‍വ്വമെന്ന് ആരോപണം: പോലീസിന്റെ പ്രതികരണം ഇങ്ങനെ
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും അതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും കടുത്ത ശിക്ഷ തന്നെ ഇയാള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേ സമയം എന്നെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി നിരവധി തവണ അച്ഛൻ എന്നെ പീഡിപ്പിച്ചു എന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376,506 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments