Latest NewsIndia

നാലു പ്രധാന പദവികളില്‍ മൂന്നും നേടി എ ബി വിപി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കാവിക്കൊടി പാറിയതിങ്ങനെ

എബിവി പിയുടെ വിജയത്തോടെ മനസിലാക്കാന്‍ സാധിക്കുന്നത് രാജ്യത്തെ യുവവോട്ടര്‍മാരുടെ മനസാണ്.

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട നാലു സീറ്റുകളില്‍ മൂന്നും എബിവിപി സ്വന്തമാക്കി. പ്രസിഡന്റ്, വൈസ്പ്രസിഡന്റ് ,ജോയിന്റ് സെക്രട്ടറി സ്ഥാനത്തങ്ങളാണ് എ ബി വി പി സ്വന്തമാക്കിയത്. എബിവിപി യുടെ അങ്കിവ് ബയ്‌സോയ, ശക്തി സിങ്, ജ്യോതി ചൗധരി എന്നിവരാണ് ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.അതേസമയം കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ഐ നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ എന്‍ എസ് യു ഐക്ക് ഈ തെരഞ്ഞെടുപ്പില്‍ സെക്രട്ടറി പോസ്റ്റില്‍ മാത്രമായി ഒതുങ്ങേണ്ടി വന്നു. അതേസമയം ഐസ, എഎപി യൂത്ത് വിങായ സി.വൈ.എസ്.എസിന് ഒരു സീറ്റും ലഭിച്ചില്ല. സി.വൈ.എസ്.എസ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരിച്ചത്. ഒരുപാട് തടസ്സങ്ങള്‍ക്ക് ഒടുവിലാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥി ആകാശ് ചൗധരിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം മൂന്ന് മണിക്കൂറോളം വോട്ടെണ്ണല്‍ തടസ്സപ്പെട്ടിരുന്നു. ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. വോട്ടെണ്ണല്‍ രണ്ടു തവണ തടസ്സപ്പെട്ടതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്ന കാര്യം ആദ്യം പരിഗണിച്ചിരുന്നു. അതേസമയം എന്‍എസ്‌യുഐ വീണ്ടും പോളിങ് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 44.46 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 52 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

ആരോപണങ്ങളെ തുടര്‍ന്ന മൂന്ന് പ്രാവിശ്യം കൗണ്ടിങ് നിര്‍ത്തിവെച്ചിരുന്നു. അതിനുശേഷം എല്ലാ മത്സാരാര്‍ത്ഥികളും ഒരു ധാരണയിലെത്തിയ ശേഷം 5.30ഓടെ ഫലം പ്രഖ്യാപിക്കുകയായിരുന്നു. 2007 മുതല്‍ ഇവിടെ യൂണിയന്‍ ഭരണം എബിവിപിക്കാണ്, എന്നാല്‍ 2017ലെ തെരഞ്ഞെടുപ്പിലാണ് അതിന് ഒരു മാറ്റം സംഭവിച്ചത്. എബി വി പിയുടെ രജത് ചൗധരിയെ പരാജയപ്പെടുത്തി എന്‍ എസ് യുവിന്റെ റോക്കി യുഷിദ് വിജയിക്കുയായിരുന്നു.

read also: ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിൽ ഉള്ളപ്പോൾ തുടക്കത്തിലേ തമ്മില്‍തല്ലി മോദി വിരുദ്ധ സഖ്യത്തിലെ സാരഥികള്‍

കഴിഞ്ഞ വര്‍ഷം വൈസ് പ്രസിഡന്റ് ,ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും എന്‍ എസ് യു സ്ഥാനാര്‍ത്ഥികള്‍ വിജയം വരിച്ചിരുന്നു. സെക്രട്ടറി സ്ഥാനത്തേയ്ക്ക് മാത്രമാണ് എബി വി പിക്ക് വിജയിക്കാനായത്. എന്നാല്‍ ഇത്തവണ എന്‍ എസ് യുവിന്റെ വിജയകുതിപ്പിന് വിരാമിടിയിപ്പിച്ച്‌ ചരിത്രം തിരിച്ച്‌ പിടിക്കുകയായിരുന്നു എ ബി വി പി. യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയം വരാനിരിക്കുന്ന 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആത്മവിശ്വാസമാണ് നല്‍കുന്നത്.

എബിവി പിയുടെ വിജയത്തോടെ മനസിലാക്കാന്‍ സാധിക്കുന്നത് രാജ്യത്തെ യുവവോട്ടര്‍മാരുടെ മനസാണ്. യുവാക്കള്‍ കേന്ദ്രഭരണത്തോട് അനുകൂലമാണന്നും ബിജെപിയുടെ കൂടെയാണെന്നും ആണ് ആ വിജയം ചൂണ്ടിക്കാണിക്കുന്നതെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട് ഡി യു എസ് യു പ്രസിഡ്ന്റ് അങ്കി ബയോസിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button