Latest NewsIndia

ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിൽ ഉള്ളപ്പോൾ തുടക്കത്തിലേ തമ്മില്‍തല്ലി മോദി വിരുദ്ധ സഖ്യത്തിലെ സാരഥികള്‍

ന്യൂഡല്‍ഹി: ആത്മവിശ്വാസത്തോടെ 2019 ലെ ഇലക്ഷനെ ബിജെപി നേരിടാനൊരുങ്ങുമ്പോൾ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ തമ്മിലടി. ബിജെപിയെ അധികാരത്തില്‍നിന്നിറക്കുന്നതിന് ഒന്നിച്ചുനില്‍ക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം എത്രത്തോളം വിജയത്തിലെത്തുമെന്ന സംശയം തുടക്കത്തിലേ ബലപ്പെടുന്നു. മധ്യപ്രദേശിലെയും ഛത്തിസ്ഗഢിലെയും നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം സംബന്ധിച്ച്‌ ഇരുസംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്-ബിഎസ്‌പി നേതൃത്വങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട തര്‍ക്കം അതിന് തെളിവാണ്.

മധ്യപ്രദേശില്‍ 50 സീറ്റുകളും ഛത്തിസ്ഗഢില്‍ 15 സീറ്റുകളുമാണ് ബിഎസ്‌പി ചോദിക്കുന്നത്. എന്നാല്‍, മധ്യപ്രദേശില്‍ 22 സീറ്റുിനും ഛത്തീസ്‌ഗഢില്‍ ഏഴെണ്ണത്തിനും അപ്പുറം നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതാണ് ചര്‍ച്ച വഴിമുട്ടിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശും ഛത്തിസ്ഗഢും. രണ്ടിടത്തും തനിച്ചുനിന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കാനാവില്ലെന്ന് കോണ്‍ഗ്രസ്സിന് നന്നായറിയാം.

read also:മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗവ. മെഡിക്കൽ കോളജ് തലേന്ന് ഉദ്ഘാടനം ചെയ്ത കോൺഗ്രസ് എംപിക്കെതിരെ കേസ്

ഏഴരക്കോടി ജനസംഖ്യയുള്ള മധ്യപ്രദേശില്‍ 15 ശതമാനത്തോളം പട്ടികവിഭാഗത്തില്‍പ്പെട്ടവരുണ്ട്. രണ്ടരക്കോടി ജനസംഖ്യയുള്ള ഛത്തിസ്ഗഢില്‍ 11.6 ശതമാനവും. ഈ വോട്ട് വിഹിതം ഉറപ്പിക്കുന്നതിന് ബിഎസ്‌പി പോലുള്ള കക്ഷികളുടെ പിന്തുണ ആവശ്യമാണ് താനും. മുന്‍കോണ്‍ഗ്രസ് നേതാവ് അജിത് ജോഗി 2016-ല്‍ പുതിയൊരു പാര്‍ട്ടിയുണ്ടാക്കിയതോടെ ഛത്തിസ്ഗഢിലെ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിട്ടുമുണ്ട്.

ബിഎസ്‌പി ആവശ്യപ്പെടുന്നത്ര സീറ്റുകള്‍ നല്‍കിയാല്‍ കോണ്‍ഗ്രസ്സിന് ശക്തരായ സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ അണിനിരത്താന്‍ സാധ്യമല്ലാതെ വരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാനും ഇടയാക്കും. ഭിന്നിപ്പുകളില്ലാതെ ഒന്നിച്ചുനിന്ന് ബിജെപിയെ തോല്‍പിക്കുകയെന്നതാണ് പാര്‍ട്ടി ഇരുസംസ്ഥാനങ്ങളിലും പയറ്റുന്ന തന്ത്രം. ഛത്തിസ്ഗഢില്‍ ഭിന്നിപ്പുണ്ടായാല്‍ അത് അജിത് ജോഗി വിഭാഗത്തിന് ഗുണം ചെയ്യാനും ഇടയുണ്ട്. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്നാണ് ബിഎസ്‌പി നേതൃത്വത്തിന്റെ നിലപാട്.

സീറ്റ് വിഭജനം സംബന്ധിച്ച്‌ അന്തിമ തീരുമാനം മായാവതി കൈക്കൊള്ളുമെന്ന് അവര്‍ പറഞ്ഞു. മധ്യപ്രദശിലെയും ഛത്തിസ്ഗഢിലെയും സീറ്റ് വിഭജനത്തിനൊപ്പം രാജസ്ഥാനിലും ബിഎസ്‌പി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബിഎസ്‌പിക്ക് നാമമാത്ര സാന്നിധ്യം മാത്രമുള്ള രാജസ്ഥാനില്‍ അവരെ കൂടെക്കൂട്ടുന്നതിനോട് അവിടുത്തൈ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താത്പര്യവുമില്ല. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഐക്യം പ്രധാനമാണെന്നിരിക്കെ, അതുറപ്പാക്കാന്‍ എന്തുവിലകൊടുത്തും ശ്രമിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button