ന്യൂയോര്‍ക്ക്: അമേരിക്കയിൽ ജനങ്ങളെ ആശങ്കയിലാക്കി ‘ഫ്ളോറന്‍സ്’ ചുഴലിക്കാറ്റ് തീരത്തോട് കൂടുതല്‍ അടുക്കുന്നു. എന്നാൽ ചുഴലിക്കാറ്റിന്റെ വേഗത 165 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞ ദിവസം ഇത് മണിക്കൂറില്‍ 175 കിലോമീറ്ററില്‍ വീശിയിരുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത ഉള്ളതിനാൽ തീര പ്രദേശത്ത് താമസിക്കുന്നവര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാല് മീറ്ററിലധികം ജലനിലപ്പ് ഉയരാനാണ് സാധ്യത.
ALSO READ: മേകുനു ചുഴലിക്കാറ്റ് : ഒമാനിൽ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി
നോര്‍ത്ത്, സൗത്ത് കരോലിന, വിര്‍ജീനിയ, മേരിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് 17 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. സൗത്ത് കരോലിനയില്‍ പലയിടത്തും ജലനിരപ്പ് ഉയര്‍ന്നു. മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്ക്, കിഴക്കന്‍ കരോലൈന, മേരിലന്‍ഡ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളില്‍ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
Post Your Comments