KeralaLatest News

എ ഐ എസ്‌എഫിന്റെ പഞ്ച് മോദി പ്രതിഷേധത്തിനെതിരെ യുവമോർച്ച ഹൈക്കോടതിയിലേക്ക്

സമാനമായ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നടത്തിയാല്‍ എങ്ങനെ ഇരിക്കും എന്ന ചോദ്യമാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

സിപിഐ യുവജനസംഘടനയായ എഐവൈഎഫ് നടത്തുന്ന പഞ്ച് മോദി സമരം ജനാധിപത്യ വിരുദ്ധമെന്ന ആക്ഷേപം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രതിഷേധത്തിനെതിരെ ശക്തമായ എതിര്‍പ്പുമായ ബിജെപി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. സമരത്തിന് നേതൃത്വം നല്‍കുന്ന ജില്ല പഞ്ചായത്തംഗത്തിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവമോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

സമാനമായ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നടത്തിയാല്‍ എങ്ങനെ ഇരിക്കും എന്ന ചോദ്യമാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത്തരം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് സിപിഐ യുവജനസംഘടനയുടെ നിലപാട്. എന്നാല്‍ സമരത്തിനെതിരെ ശക്തമായ നീക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. ഇതോടെ സമരം സംഘടിപ്പിക്കുന്നത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ആശങ്ക പോലിസിനുണ്ട്.ജില്ല പഞ്ചായത്തംഗമായ സിപിഐ നേതാവിന്റെ നേതൃത്വത്തില്‍ ഇന്നലെ കളമശ്ശേരിയില്‍ നടത്താനിരുന്ന പരിപാടി പോലിസ് ഇടപെട്ട് തടഞ്ഞു.

മുന്‍കൂട്ടി അനുമതി ഇല്ലാതെ നടത്തിയ സമരം സംഘര്‍ഷസാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പോലിസ് അവസാനിപ്പിക്കാന്‍ എവൈഎസ്‌എഫ് നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പോലിസ് ബലം പ്രയോഗിച്ച്‌ നീക്കി. സമരക്കാരെ പോലിസ് മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്. ഇത്തരം മാന്യതയില്ലാത്ത സമരാഭാസങ്ങള്‍ നടത്തുന്നത് ജനാധിപത്യമാകുന്നതെങ്ങനെ എന്നാണ് പലരുടെയും ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button