ഫുജൈറ : ഭര്‍ത്താവുമായുണ്ടായ തര്‍ക്കം ഒടുവില്‍ കത്തികുത്തില്‍ കലാശിച്ചു. ഫുജൈറയിലാണ് സംഭവം. കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ ഭര്‍ത്താവിനെ കത്തികൊണ്ട് ആക്രമിക്കുകയും കണ്ണില്‍ സോപ്പു ലായനി ഒഴിക്കുകയും ഇയാളുടെ കാറിന് കേടുപാടുകള്‍ ഉണ്ടാക്കുകയുമായിരുന്നു. കേസില്‍ ഭാര്യയ്ക്ക് 2000 ദിര്‍ഹം പിഴശിക്ഷ വിധിച്ചു. യുവതി പുരുഷനെ അപമാനിക്കുകയും ഇയാളെ ആക്രമിക്കുകയും ശരീരത്തിന് പരുക്കേല്‍ക്കുകയും വാഹനത്തിന് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്തുവെന്ന് വ്യക്തമായതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. ഭാര്യയുടെ ആക്രമണത്തെ തുടര്‍ന്ന് ഭര്‍ത്താവ് മൂന്ന് ആഴ്ച ജോലിയില്‍ നിന്ന് അവധി എടുക്കേണ്ട അവസ്ഥയും ഉണ്ടായി.
Read Also :ദമ്പതികള്‍ തമ്മില്‍ തര്‍ക്കം : ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു : ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
കോടതി രേഖകള്‍ പ്രകാരം അറബ് പുരുഷനാണ് ഭാര്യയ്‌ക്കെതിരെ പരാതി നല്‍കിയത്. ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതി ഫുജൈറയിലെ അസാഫി ഭാഗത്തുള്ള വീട്ടില്‍ നിന്നും പുറത്തുപോയിരുന്നു. പിന്നീട് ഒരു ദിവസം ഭര്‍ത്താവ് അറിയാതെ വീട്ടില്‍ വരികയും ഇയാളെ ആക്രമിക്കുകയുമായിരുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന ചെറിയ കത്തി കൊണ്ട് യുവതി ഭര്‍ത്താവിനെ കുത്തുകയായിരുന്നു.
Post Your Comments