ദൂരെ ആരും ശല്യപ്പെടുത്താനില്ലാത്ത ഏകാന്തമായ ഇടം തേടി ചിലര്‍ യാത്രയാകാറുണ്ട്… അവര്‍ക്ക് അതൊരു ഹരമാണ് അതിനപ്പുറം പ്രകൃതിയില്‍ നിറഞ്ഞ് നില്‍ക്കുന്ന സൗന്ദര്യത്തെ നുകരുവാനുള്ള കൊതി.. ജീവിതത്തിലെ മടുപ്പിക്കുന്ന അവസരങ്ങള്‍ക്ക് ഇടയ്ക്ക് മനസില്‍ നവോന്‍മേഷം നിറച്ച് നമ്മളെ പുതിയൊരു മനുഷ്യനായി മാറ്റാന്‍ ഈ പ്രകൃതിയുടെ വരദാനമായ ഇടങ്ങള്‍ക്ക് സാധിക്കും..
മരിച്ച് മണ്ണടിയുന്നതിന് മുന്‍പെ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന ഇത്തരം ഇടങ്ങള്‍ നാം കണ്ടിരിക്കണം. ജീവിതം വളരെ ചെറുതാണ്. ആ ജീവിതത്തെ നമ്മള്‍ ഒരിക്കലും വേദനകളാല്‍ മാത്രം നിറയ്ക്കരുത്. ജീവിതം സന്തോഷിക്കുന്നതിന് കൂടി വേണ്ടിയുള്ളതാണ്…
യാത്രയെ സ്‌നേഹിക്കുന്ന അങ്ങനെ പറയിലില്ല എല്ലാവരും കാണേണ്ട ചില സ്ഥലങ്ങള്‍……
യുംതാങ് വാലി, സിക്കിം
യാത്ര ചെയ്യാനുള്ള ഊര്‍ജ്ജവും കയ്യില്‍ കാശുമുള്ള പ്രായത്തില്‍ പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് സിക്കിമിലെ യുംതാങ് വാലി. ഹിമാലയന്‍ പര്‍വ്വത നിരകളുടെ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ താഴ് വര സമുദ്ര നിരപ്പില്‍ നിന്നും 3564 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അത്യപൂര്‍വ്വങ്ങളായ ഒട്ടേറെ പൂക്കള്‍ സ്ഥിതി ചെയ്യുന്ന ഇവിടം പൂക്കളുടെ താഴ്‌വര എന്നാണ് പറയപ്പെടുന്നത് . ഫെബ്രുവരി അവസാനം മുതല്‍ ജൂണ്‍ പകുതി വരെ ഇവിടം പൂക്കളുടെ ഒരു വസന്തം തന്നെയായി മാറും. ആ സമയത്താണ് കൂടുതലും ആളുകള്‍ ഇവിടെ എത്തുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരിടമാണിതെന്ന കാര്യത്തില്‍ ഒരു മാറ്റവുമില്ല.
മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍
ഓ നമ്മുടെ മൂന്നാറോ… അവിടെ അത്രമാത്രം എന്തു കാണാനുണ്ട് എന്നു ചിന്തിക്കുന്നവരാണ് മലയാളികളില്‍ അധികം. ലോകത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ ഇവിടം കണ്ടില്ലെങ്കില്‍ അതിലും വലിയ നഷ്ടമൊന്നും ജീവിതത്തില്‍ സംഭവിക്കാനില്ല. ചുറ്റും നിറഞ്ഞു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളുടെ ഭംഗി തന്നെയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത.
സ്റ്റോക്ക് റേഞ്ച്, ലഡാക്ക്
എവറസ്റ്റ് കീഴടക്കാന്‍ പോകുന്നവരുടെ പരിശീലനക്കളരി എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ലഡാക്കിലെ സ്റ്റോക്ക് റേഞ്ച്. ഹെമിസ് ദേശീയോദ്യാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ സ്റ്റോക്ക് കംഗേരിയാണ് ഏറ്റവും ഉയരത്തിലുള്ള കൊടുമുടി. സമുദ്ര നിരപ്പില്‍ നിന്നും 11,845 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
നുബ്രാ വാലി, ലഡാക്ക്
തുടര്‍ച്ചയായ മഞ്ഞു വീഴ്ച മൂലം ഒരു മഞ്ഞുമരുഭൂമിയായി മാറിയ ഇടമാണ് നുബ്രാ വാലി. ലേയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ലേയില്‍ നിന്നും കര്‍ദുങ് ലാ പാസിലേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ യോജിച്ച സ്ഥലമാണ്. വ്യത്യസ്തങ്ങളായ ഒട്ടേറെ ചെടികള്‍ കാണപ്പെടുന്ന ഇടം കൂടിയാണിത്.
നോഹ്കലിലൈ വെള്ളച്ചാട്ടം, ചിറാപുഞ്ചി
ചിറാപുഞ്ചിയിലെ ഏറ്റവും പ്രശസ്തമായ ഇടങ്ങളിലൊന്നാണ് നോഹ്കലിലെ വെള്ളച്ചാട്ടം. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണിത്. മഴക്കാലങ്ങളില്‍ മലകളലി് ശേഖരിക്കപ്പെടുന്ന വെള്ളമാണ് ഇവിടെ വെള്ളച്ചാട്ടമായി മാറുന്നത്. 1115 അടി അഥവാ 340 മീറ്റര്‍ നീളമാണ് നോഹ്കലികയ്ക്കുള്ളത്.
നന്ദാ ദേവി
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ പര്‍വ്വതവും ഇന്ത്യയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നതില്‍ ഒന്നാമതുമാണ് നന്ദാ ദേവ. ഉത്തരാഖണ്ഡിലെ ചമോലിയില്‍ സ്ഥിതി ചെയ്യുന്ന ഈ പര്‍വ്വതം കീഴടക്കുക എന്നത് അല്പം പണി തന്നെയാണ്. അനുഗ്രഹം വര്‍ഷിക്കുന്ന ജേവി എന്നാണ് നന്ദാ ദേവിയ്ക്കര്‍ഥം. ഇവിടെ എത്തിപ്പെടുവാന്‍ പറ്റിയില്ലെങ്കിലും ഇതിന്റെ ഭാഗമായ നന്ദാ ദേവി ദേശീയോദ്യാനം തീര്‍ച്ചയായും കണ്ടിരിക്കേണം. യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണിത്.
മിസോറാം
വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് മിസോറാം. കുന്നുകളും താഴ്വരകളും നദികളും തടാകങ്ങളും ഒക്കെ കൂടിയ ഇവിടുട്ടെ കാഴ്ചകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.
ലോണാര്‍ സരോവര്‍, മഹാരാഷ്ട്ര
പുരാതന കാലത്ത് എപ്പോഴോ ഉല്‍ക്ക പതിച്ച് രൂപപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ലോണാര്‍ സരോവര്‍ വിസ്മയങ്ങളില്‍ താല്പര്യമുള്ളവര്‍ കണ്ടിരിക്കേണ്ട ഒരിടമാണ്. കൃഷ്ണശിലയില്‍ നിര്‍മ്മിക്കപ്പെട്ട് ഉപ്പുവെള്ളം നിറഞ്ഞു കിടക്കുന്ന ലോകത്തിലെ ഏക തടാകം കൂടിയാണിത്. 52000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇത് രൂപപ്പെട്ടതെന്നാണ് പഠനങ്ങള്‍ പറയുന്നത്. തടാകത്തിനു ചുറ്റുമായി ഒരുപാട് പക്ഷിമൃഗാദികളെ കാണാമെങ്കിലും ഉപ്പുജലമായതിനാല്‍ തടാകത്തിനുള്ളില്‍ ഒറ്റ ജീവജാലം പോലുമില്ല.
മതേരന്‍
ഏഷ്യയില്‍ വാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത ഏക ഹില്‍സ്റ്റേഷനാണ് മഹാരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന മതേരന്‍. മുംബൈയില്‍ നിന്നും വെറും 90 കിലോമീറ്റര്‍ മാത്രം അകലെയാണിതുള്ളത്. സഹ്യാദ്രിയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ഇവിടം മോട്ടോര്‍ വാഹനങ്ങള്‍ക്കു വിലക്കുള്ള ഹില്‍സ്റ്റേഷന്‍ കൂടിയാണ്. മലിനീകരണത്തില്‍ നിന്നും ഊ പ്രദേശത്തെ ഒഴിവാക്കുക എന്ന ഉദ്ദേശത്തിലാണ് ഇവിടം വാഹനവിമുക്തമാക്കിയത്.
ഇനിയും പറയുവാനേറെ…… ജീവിതത്തില്‍ നിറവസന്തം പടര്‍ത്തുന്ന പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക് യാത്രചെയ്യാം.. പ്രകൃതിയെ അറിയാം…
Post Your Comments