ഗുവാഹത്തി: മാതാപിതാക്കൾക്ക് കത്തെഴുതിയ ശേഷം ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു. ഗുവാഹത്തി ഐ.ഐ.ടി ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ നാഗശ്രീ എന്ന പതിനെട്ടുകാരിയാണ് കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്തത്.
കര്‍ണാടക ശിമോഗയ്ക്കടുത്തെ ഹോസാന്‍ഗാര സ്വദേശിനിയാണ് നാഗശ്രീ. മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഞാന്‍ പോകുന്നു. എന്നാണ് കത്തിലെഴുതിയത്. എഞ്ചിനീയറിംഗ് പഠനത്തിലുണ്ടായ നൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Read also:വിദേശകാര്യമന്ത്രി സന്ദര്‍ശനത്തിനായി റഷ്യയിലേയ്ക്ക് തിരിച്ചു
നാഗശ്രീയുടെ മുറി പൂട്ടിയിട്ടി നിലയിൽ കണ്ട സുഹൃത്ത് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനാല്‍ സെക്യൂരിറ്റിയെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ച് റൂം തുറന്നപ്പോഴാണ് നാഗശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments