ന്യൂഡല്‍ഹി : രഞ്ജന്‍ ഗൊഗോയി പുതിയ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്. രഞ്ജന്‍ ഗൊഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി.
സത്യപ്രതിജ്ഞ ഒക്ടോബര്‍ മൂന്നിന് നടക്കും. ഇന്ത്യയുടെ നാല്‍പത്തിയാറാം ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയ്. 2019 നവംബര്‍ 17 വരെ രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായി തുടരും.
Read Also : സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ തീർക്കാൻ ഇനിമുതൽ പുതിയ സംവിധാനം
ജനുവരി പന്ത്രണ്ടിന് നടന്ന നാലു ജഡ്ജിമാരുടെ ആ അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ നിലപാടെടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് നിലവില്‍ സീനിയോറിറ്റിയില്‍ രണ്ടാമന്‍. പരസ്യകലാപം കാരണമാക്കി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ മറികടന്ന് മറ്റൊരാളെ ചീഫ് ജസ്റ്റിസാക്കും എന്ന അഭ്യൂഹത്തിന് ഇതോടെ അവസാനമാകുകയാണ്. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പേര് നിയമമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. സീനിയോറിറ്റി ചൂണ്ടിക്കാട്ടിയായിരുന്നു ശുപാര്‍ശ.
Post Your Comments