ലണ്ടന്‍: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലിയുമായുള്ള കൂടിക്കാഴ്ച നടത്തിയത് മുന്‍കൂട്ടി അനുമതിയില്ലാതെയാണെന്ന് വിജയ് മല്യ. തങ്ങളുടെ കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നെന്നും മല്യ പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച മല്യയുടെ പ്രസാതാവന രാജ്യത്ത് ആളിക്കത്തുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍. ഇതേസമയം ലണ്ടനിലേയ്ക്ക് പോകുന്ന വിവരം ജയ്റ്റിലെ അറിയിച്ചിരുന്നെന്നും മല്യ പറഞ്ഞു. ബാങ്കുകളുമായുള്ള ഇടപാട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹത്തെ ബോധിപ്പിച്ചിരുന്നുെവന്നും മല്യ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മല്യ കളവു പറയുകയാണെന്നും, മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ജയ്റ്റ്‌ലി അറിയിച്ചു. കൂടാതെ മല്യയ്ക്കായി താന്‍ സമയം അനുവദിച്ചു നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 9,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യയുടെ പ്രസ്താവലയ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി നേതാവ് സുബ്രമുണ്യന്‍ സ്വാമിയും രംഗത്തെത്തിയിരുന്നു.
ALSO READ:അത്യാധുനിക സൗകര്യങ്ങളോടെ വിജയ് മല്യയ്ക്കായി ആർതർ റോഡ് ജയിൽ ഒരുങ്ങി
Post Your Comments