കാലിഫോർണിയ : കാത്തിരിപ്പുകൾ അവസാനിച്ചു. പുത്തൻ ഐഫോണുകൾ ലോകത്തിനു മുന്നിൽ ആപ്പിൾ അവതരിപ്പിച്ചു. കാലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററിൽ ഏവരും ഉറ്റുനോക്കിയ ചടങ്ങിലാണ് ഐഫോണ്‍ എക്സ് എസ്, എക്സ് എസ് മാക്സ് , എക്സ് ആര്‍ എന്നീ മൂന്നു ഫോണുകളും പുതിയ അപ്പിള്‍ വാച്ച് സീരിസിലെ നാലാം പതിപ്പും അവതരിപ്പിച്ചത്.
ആപ്പിള്‍ ആദ്യമായി ഡ്യുവൽ സിമോഡ് കൂടിയ ഫോണുകള്‍ പുറത്തിറക്കി എന്നതാണ് പ്രധാന പ്രത്യേകത. 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്ക്രീൻ വലുപ്പങ്ങളുള്ള ഫോണുകള്‍ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജിൽ ലഭ്യമാകും. സുപ്പർ റെറ്റിന ഒഎൽഇഡി ഡിസ്പ്ലേയും 12 മെഗാപിക്സലിന്റെ ഇരട്ട പിൻ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. ആപ്പിളിന്‍റെ മറ്റ് ഫോണുകളിലെ സാങ്കേതികവിദ്യയെ വെല്ലുന്ന മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ഇന്ത്യ-ചൈന വിപണി ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
നാലാം പതിപ്പ് അപ്പിള്‍ വാച്ചില്‍ ഇസിജി ഹെൽത്ത് ആപ്സ്, ഓഹരി വിപണി അപ്ഡേഷന്‍ തുടങ്ങിയവ അറിയാനുള്ള സൗകര്യം ലഭ്യമാണ്. ഹെൽത്ത് ആപ്പുവഴി 30 സെക്കൻഡിനുള്ളിൽ ഇസിജി പരിശോധിക്കാൻ കഴിയുമെന്നും, വാച്ചിന് 18 മണിക്കൂർ ചാർജ് നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. വാച്ച് ഉപയോഗിക്കുന്നവർ അപകടത്തിൽപ്പെട്ടാൽ ഉടൻതന്നെ എമർജൻസി കോൺടാക്ട് നമ്പരുകളിലേക്ക് കോള്‍ പോകുമെന്നതാണ് പ്രധാന പ്രത്യേകത.
https://youtu.be/9m_K2Yg7wGQ
Post Your Comments