കണ്ണൂര്‍: ഫേയ്‌സ്ബുക്കിലൂടെ തന്നെ അപമാനിച്ച തരികിട സാബുവിനെതിരെ പോലീസ് നടപടി എടുക്കാത്തത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ഇടപെടല്‍ മൂലമെന്ന് യുവമോര്‍ച്ച കണ്ണൂര്‍ മുന്‍ ജില്ല സെക്രട്ടറി ലസിത പാലക്കല്‍. ലസിതയെ അപമാനിച്ച സംഭവത്തില്‍ സംസ്ഥാന വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
ഇതില്‍ പ്രതിഷേധിച്ച് വനിത കമ്മീഷന്‍ ആസ്ഥാനത്ത് ലസിത കുത്തിയിരിപ്പ് സമരം നടത്തി. തന്റെ പരാതിയില്‍ പറയുന്ന ഫേയ്‌സ്ബുക്ക് അക്കൗണ്ട് പരിശോധിക്കാതെ സാബുവിന്റെ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ടിന് പിന്നാലെയാണ് പോലീസ്. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ലസിത ആരോപിച്ചു.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തരികിട സാബു എന്ന സാബുമോന്‍ അബ്ദുസമദ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരെ ലസിതയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 354 A പ്രകാരം പാനൂര്‍ പോലീസും കേസെടുത്തിരുന്നു.
കേസ് കൊടുത്ത ശേഷം സാബു ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നതിൽ വൻപ്രതിഷേധമായിരുന്നു സംഘപരിവാർ സംഘടനകൾ നടത്തിയിരുന്നത്. ഇത് സംബന്ധിച്ച പരാതി ഡി ജിപിക്കും ഏഷ്യാനെറ്റ് എം ഡി ക്കും യുവമോർച്ച നൽകിയിരുന്നു.
Post Your Comments