Latest NewsKerala

ഈ ജില്ലയില്‍ പെണ്‍ഗുണ്ടാസംഘം ചുവടുറപ്പിക്കുന്നതായി റിപ്പോര്‍ട്ട്

കൊല്ലം:  കൊല്ലം ജില്ലയില്‍ പെണ്‍ഗുണ്ടാസംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഓച്ചിറ ഉള്‍പ്പെടെയുളള ജില്ലയിലെ പ്രദേശങ്ങളിൽ നടക്കുന്ന ഗുണ്ടാവിളയാട്ടങ്ങൾക്ക് പിന്നിൽ സ്ത്രീകൾ പ്രവർത്തിക്കുന്നതായാണ് വിവരം. ‘തോട്ടയിടുന്നതും’ ക്വട്ടേഷന്‍ നടപ്പാക്കുന്നതും ഇവരുടെ കാര്‍മികത്വത്തിലാണെന്ന് പൊലീസിന് ലഭിച്ച വിവരം. സ്ത്രീകൾ ‘തോട്ടയിടേണ്ട’ ആളിന്റെ അടുത്ത് അണിഞ്ഞൊരുങ്ങി നിന്നു തട്ടുകയോ മുട്ടുകയോ ചെയ്യും. ക്വട്ടേഷന്‍ ലക്ഷ്യമിടുന്ന ആളിനെ സമീപിക്കുന്ന രീതിയാണ് തോട്ടയിടല്‍. അയാള്‍ ശല്യം ചെയ്‌തെന്നു പറഞ്ഞു ബഹളമുണ്ടാക്കും. സമീപത്തു ഗുണ്ടകള്‍ ഉണ്ടാകും. നാട്ടുകാരെന്ന ഭാവത്തില്‍ അവര്‍ രംഗത്തെത്തി ചോദ്യം ചെയ്യല്‍ തുടങ്ങും. ആളുകള്‍ കൂടുമ്പോള്‍ തല്ലും.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നിരന്തര പീഡനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പല രീതിയിലാണ് ഇവർ കൊട്ടേഷൻ നടപ്പാക്കുന്നത്. ഫോണ്‍ മുഖേന പരിചയപ്പെട്ട് ഗുണ്ടാസംഘത്തിന്റെ നടുവിലേക്കു വിളിച്ചു വരുത്തുന്നതാണു മറ്റൊരു രീതി. വ്യാപാരികളും വ്യവസായികളും ഉള്‍പ്പെടെയുള്ള സമ്ബന്നരെയാണ് ഇങ്ങനെ വശീകരിക്കുന്നത്. കൈവശമുള്ള പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച്‌, അടികൊടുത്തു വിടുക മാത്രമല്ല, ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയും പണം തട്ടുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button