തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നടത്തി വരുന്ന അശാസ്ത്രീയമായ പരിഷ്കരണങ്ങക്കെതിരെ
സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചു. ഒക്ടോബര്‍ രണ്ട് മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നത്. സെപ്തംബര്‍ ആറ് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയിരുന്നു.
ALSO READ: കെഎസ്ആര്‍ടിസി ഡിപ്പോകളിൽ നിന്ന് 250 എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടു
കെഎസ്ആര്‍ടിസിയിലെ അശാസ്ത്രീയമായ പരിഷ്ക്കാര നടപടികള്‍ അവസാനിപ്പിക്കുക, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കുക തുടങ്ങിയ കാര്യങ്ങൾ ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടിരിന്നു. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായിരുന്നില്ല. ഇന്നും പുരോഗതി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് നേതാക്കള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്
Post Your Comments