ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യാത്ര തിരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ നിന്നും മന്ത്രി മോസ്‌കോയിലേയ്ക്ക് യാത്ര തിരിച്ചത്. റഷ്യയില്‍ നടക്കുന്ന 23-ാം അന്താരാഷ്ട്ര സാങ്കേതിക സാമ്പത്തിക സഹകരണ കമ്മീന്‍ (ഐആര്‍ഐജിസി-ടെക്ക്) സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സുഷമയുടെ യാത്ര.
സമ്മേളനത്തില്‍ റഷ്യന്‍ ഫെഡറേഷന്‍ ഉപപ്രധാനമന്ത്രി യൂറി ബൊറിസോവിനൊപ്പം സുഷ്മയും അധ്യക്ഷത വഹിക്കും. വ്യാപാര-നിക്ഷേപ, ശാസ്ത്ര – സാങ്കേതിക, സാംസ്‌കാരിക മേഖലകളില്‍ നടക്കുന്ന ഉപയകക്ഷി പ്രവര്‍ത്തനങ്ങളെപ്പറ്റി വര്‍ഷാവര്‍ഷം വിശകലനം നടത്തുന്ന സമിതിയാണ് ഐആര്‍ഐജിസി-ടെക്ക്.
ALSO READ:ഇന്ത്യൻ തിരഞ്ഞെടുപ്പുകൾ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്
Post Your Comments