
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടൻ ആരംഭിക്കും.
റണ്‍വേ പ്രവൃത്തികള്‍ക്കായി രണ്ടര വര്‍ഷം മുൻപ് നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.
രണ്ടരവര്‍ഷമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്ന് വീണ്ടും തുടങ്ങുന്നത്. ഒക്ടോബര്‍ രണ്ടുമുതല്‍ വലിയവിമാനങ്ങള്‍ വീണ്ടും പറന്നുയരും.
ALSO READ : കരിപ്പൂർ കുതിപ്പിലേക്ക്: കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കാൻ നീക്കം
സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് വിമാനങ്ങളാണ് ആദ്യമെത്തുന്നത്. 320 പേര്‍ക്ക് യാത്രചെയ്യാവുന്ന വലിയ വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ഉപയോഗിക്കുക. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ജിദ്ദ, റിയാദ് സര്‍വീസുകളില്‍ ഒന്ന് കരിപ്പൂരിലേക്ക് മാറ്റാനും തീരുമാനമായി. എയര്‍ അറേബ്യ അടക്കമുള്ള വിദേശ വിമാനക്കമ്പനികളും ഒക്ടോബറോടെ വലിയ എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന് അനുമതി തേടിയിട്ടുണ്ട്.
നിലവില്‍ 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനങ്ങളാണ് കരിപ്പൂരില്‍നിന്നുള്ളത്. 420 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 747 ഇനത്തില്‍പ്പെട്ട ജംബോ ജെറ്റ് വിമാനം വരെ നേരത്തേ കരിപ്പൂരില്‍നിന്ന് സര്‍വീസ് നടത്തിയിരുന്നു.
Post Your Comments