Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Sex & Relationships

ഒാറൽ സെക്സിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടം ഒഴിവാക്കാം !

നമ്മള്‍ ഇതിനെതിരെ ഓരോ ആന്റിബയോട്ടിക്കുകള്‍ കൊണ്ടുവരുമ്പോള്‍

ലൈംഗിക ബന്ധത്തിൽ ഓറല്‍ സെക്‌സിന് ഉള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാൽ ഒാറൽ സെക്സിൽ ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ലോകാരോഗ്യ സംഘടന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒാറൽ സെക്സ് അപകടകരമായ ഗൊണേറിയ (ബാക്ടീരിയ കാരണമുണ്ടാകുന്ന അണുബാധ) യ്ക്കു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോണ്ടം ഉപയോഗം കുറയുന്നത് ഗൊണേറിയ വളരാന്‍ ഇടയാക്കുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പു നല്‍കുന്നു.77 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡബ്ല്യു.എച്ച്.ഒ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

Read also:സ്കൂട്ടറുകൾ വാങ്ങുവാൻ സുവർണ്ണാവസരം : തകർപ്പൻ ഓഫറുമായി പിയാജിയോ

ഗൊണേറിയ അണുബാധ ഒട്ടും ചികിത്സ സാധ്യമല്ലാത്ത മൂന്നു കേസുകള്‍ ജപ്പാന്‍, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒയിലെ ഡോക്ടര്‍ തിയോഡോറ ഫെെ പറഞ്ഞു.

ഗൊണേറിയ ബാക്ടീരിയ വളരെ ശക്തമാണ് . നമ്മള്‍ ഇതിനെതിരെ ഓരോ ആന്റിബയോട്ടിക്കുകള്‍ കൊണ്ടുവരുമ്പോള്‍ ഈ ബാക്ടീരിയ അതിനെ പ്രതിരോധിക്കാനുള്ള കഴിവുനേടുമെന്നും അവർ പറയുന്നു. ലൈംഗിക അവയവങ്ങള്‍, മലാശയം, തൊണ്ട എന്നിവിടങ്ങളിൽ ഗൊണേറിയ അണുബാധ ബാധിക്കും.

നിസീരിയ ഗൊണേറിയ എന്ന ബാക്ടീരിയം ഉണ്ടാക്കുന്ന രോഗമാണ് ഗൊണേറിയ. സുരക്ഷിതമല്ലാത്ത വജൈനല്‍, ഓറല്‍, ആനല്‍ സെക്‌സിലൂടെയാണ് ഈ രോഗം പകരുന്നത്. ലൈംഗിക അവയവങ്ങളില്‍ നിന്നും കട്ടിയുള്ള പച്ച അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള സ്രവം പുറത്തേക്കുവരിക, മൂത്രമൊഴിക്കുമ്പോള്‍ വേദന തുടങ്ങിയവാണ് ഇതിന്റെ ലക്ഷണങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button