KeralaLatest News

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് സംബന്ധിച്ച് പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞതിങ്ങനെ

ബിഷപ്പിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ കാരണമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് പറഞ്ഞിട്ടുള്ളത്.

ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തി ഫ്രാങ്കോയെ ചോദ്യം ചെയ്തതു മുതലുള്ള അന്വേഷണത്തിലെ പുരോഗതി ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണഅ ത്യവാങ്മൂലത്തിലുള്ളത്. ഇതില്‍ 27 പേജുകളുള്ള സത്യവാങ്മൂലമാണിത്. ബിഷപ്പിന്റേയും സാക്ഷികളുടേയും പരാതിക്കാരിയുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അതിനെ സംബന്ധിച്ചുള്ള തുടര്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു.  കൂടാതെ കന്യാസ്ത്രീകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോണ്‍വെന്റിലേയ്ക്ക് വരുന്ന ഫോണ്‍ കോളുകള്‍ പോലും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  ഇതേസമയം ബിഷപ്പിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കേസിലെ അന്വേഷണം നീണ്ടു പോകുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.കേസിലെ അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു. കഴിഞ്ഞ ഒരു മാസം എന്ത് നടപടികളാണ് എടുത്തിട്ടുള്ളത്. കന്യാസ്ത്രീകള്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ALSO READ:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button