Latest NewsKerala

യു​വ ഡോ​ക്ടറെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

കൊ​ച്ചി: യു​വ ഡോ​ക്ടറെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ യൂ​റോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​റും ഡെ​റാ​ഡൂ​ണ്‍ പ​ട്ടേ​ല്‍ ന​ഗ​ര്‍ സ്വ​ദേ​ശി​യുമായ പ്രി​യാ​ങ്ക് (32) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാണ് പ്രാഥമിക നിഗമനം. ​

കുടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്നു വി​ഷം കു​ത്തി​വ​ച്ച്‌ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണു കരുതുന്നത്. കൈ​യി​ല്‍ കു​ത്തി​വ​യ്പ്പെ​ടു​ത്ത​തി​ന്‍റെ പാ​ടു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് അറിയിച്ചു. സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച ശേഷം മൃതദേഹം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Also read : കേന്ദ്രത്തിന് നൽകാനുള്ള നിവേദനം തയ്യാർ; നാല്പതിനായിരം കോടിയുടെ നഷ്ടമെന്ന് ഇ പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button