Latest NewsKerala

കേന്ദ്രത്തിന് നൽകാനുള്ള നിവേദനം തയ്യാർ; നാല്പതിനായിരം കോടിയുടെ നഷ്ടമെന്ന് ഇ പി ജയരാജൻ

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആയിരം കോടിയോളം രൂപ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: കേരളത്തെയാകെ ദുരിതത്തിലാക്കിയ പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് നാല്പതിനായിരം കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിവേദനം തയ്യാറായിട്ടുണ്ടെന്നും അത് നാളെ സമര്‍പ്പിക്കുമെന്നും മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 10 മുതല്‍ 15വരെ മന്ത്രിമാര്‍ ജില്ലകളില്‍ കേന്ദ്രീകരിച്ച്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആയിരം കോടിയോളം രൂപ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ തിരിഞ്ഞ് കെആര്‍എല്‍സി

shortlink

Related Articles

Post Your Comments

Related Articles


Back to top button