Latest NewsKerala

നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ഇനിയും പ്രതികരിക്കും -പി.സി. ജോര്‍ജ്

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒപ്പം നില്‍ക്കാത്തവരെ ഒാടിച്ചിട്ടടിക്കുന്ന മാധ്യമവിചാരണയാണെന്നും

കോട്ടയം: നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്ന സ്​ത്രീകള്‍ക്കെതിരെ ഇനിയും ശക്​തമായി പ്രതികരിക്കുമെന്ന്
​കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. പിസിക്കെതിരെ ദേശീയ തലത്തിൽ പോലും വിമർശനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ തുറന്നടി. സ്ത്രീസുരക്ഷ നിയമങ്ങളുടെ ദുരുപയോഗം തടയാന്‍ ജാഗ്രതപൂര്‍ണമായ ശ്രദ്ധചെലുത്താന്‍ പൊതുസമൂഹവും നിയമവ്യവസ്ഥയും തയാറാകണമെന്നും, കേരളത്തിൽ ഇപ്പോൾ നടക്കുന്നത് മാധ്യമവിചാരണയാണെന്നും ആദ്ദേഹം വിമർശിച്ചു. കേരള ജനപക്ഷം സംസ്ഥാന നേതൃക്യാമ്പ് ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്​.

ALSO READ: പി.സി.ജോര്‍ജിനെതിരെ നിയമകുരുക്ക് മുറുകി : പൊലീസ് നടപടി തുടങ്ങി

സ്ത്രീസുരക്ഷ നിയമപ്രകാരം ഒരു പരാതി ലഭിച്ചാല്‍ അതിന്മേല്‍ വേണ്ടത്ര അന്വേഷണമില്ലാതെ കേസുകള്‍ രജിസ്​റ്റര്‍ ചെയ്യാനും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നവരെ അറസ്​റ്റ്​ ചെയ്യാനുമുള്ള അമിതാവേശം ചില പൊലീസുദ്യോഗസ്ഥര്‍ കാണിക്കുന്നത് നിയമ​ത്തെ ദുര്‍ബലപ്പെടുത്തും. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കാന്‍ 20 പാർലമെന്റ് നിയോജകമണ്ഡലം കമ്മിറ്റികള്‍ക്ക് സംസ്ഥാന ക്യാമ്പ്​ രൂപംനല്‍കി. കേരളത്തിലെ 137 നിയോജകമണ്ഡലങ്ങളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 450 പ്രതിനിധികള്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button