
ലണ്ടന്‍: കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ മികച്ച ക്രിക്കറ്റ് ടീമാണിപ്പോള്‍ തന്നോടൊപ്പമുള്ളതെന്ന് വ്യക്തമാക്കി ക്യാപ്റ്റൻ വിരാട് കോഹ്ലി. നമ്മളാണ് മികച്ചതെന്ന് നമ്മള്‍ വിശ്വസിക്കണം. ഇന്ത്യ മികച്ച ടീമല്ല എന്നാണ് നിങ്ങള്‍ കരുതുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അഭിപ്രായം മാത്രമാണെന്നും കോഹ്ലി പറയുകയുണ്ടായി. മുൻപ് പരിശീലകന്‍ രവി ശാസ്ത്രിയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ഇതിനോട് യോജിക്കുന്നുണ്ടോ എന്ന എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
Read also: ടെസ്റ്റിൽ 6000 റൺസ് തികച്ച് വിരാട് കോഹ്ലി
പരമ്പര എത്രത്തോളം മത്സരമുള്ളതായിരുന്നുവെന്നത് 4-1ന്റെ പരാജയം കണക്കിലെടുത്ത് നിര്‍വചിക്കാനാകില്ല. സ്‌കോര്‍ കാര്‍ഡില്‍ കണ്ടില്ലെങ്കിലും ഈ പരമ്പര രണ്ട് ടീമിനേയും സംബന്ധിച്ച് മത്സരം നിറഞ്ഞതായിരുന്നുവെന്നും കോഹ്ലി പറയുകയുണ്ടായി.
Post Your Comments