സ്വപ്നത്തിന് പരിധിയില്ല. എന്നാല്‍ ആ സ്വപ്നങ്ങള്‍ ജീവിതവുമായി ചേര്‍ന്നിരിക്കണം. എങ്കില്‍ ആ സ്വപ്നം ഞങ്ങള്‍ പൂവണിയിക്കും. ഇത് പറഞ്ഞത് മറ്റാരുമല്ല. അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ എ.ജി.എം ഷെറില്‍ ഫജര്‍ദോയാണ്. യു.എ.ഇ യില്‍ നൂറു കണക്കിന് ആളുകളെ കോടിപതികളാക്കുന്ന പ്രശസ്തമായ ലോട്ടറി ടിക്കറ്റാണ് ബിഗ് ടിക്കറ്റ്.
സാധാരണക്കാരായ പ്രവാസികളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിനായി ബിഗ് ടിക്കറ്റ് പുതിയൊരു ക്യാമ്പയിന്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് ഒരുപക്ഷേ സാധാരണക്കാരായ പ്രവാസികളുടെ മനസില്‍ അവരുടെ നടക്കാത്ത സ്വപ്നങ്ങള്‍ അല്ലെങ്കില്‍ പ്രതീക്ഷകള്‍ നിത്യജീവിതത്തില്‍ സാധ്യമാക്കുന്നതിനുള്ള അവസാന കച്ചിതുരുമ്പായിരിക്കും.
നല്ലൊരു വീടോ ആഡംബര വാഹനമോ വിദേശ യാത്രയോ അതുമല്ലെങ്കില്‍ പത്തു ലക്ഷം ദിര്‍ഹമോ (1.97 കോടി രൂപ) എന്തുമാകട്ടെ അവ സാക്ഷാത്കരിക്കാന്‍ സന്നദ്ധമാണ് ബിഗ് ടിക്കറ്റ്. അതിനായി പ്രവാസികള്‍ ചില്ലിക്കാശ് ചിലവാക്കേണ്ടതില്ല. അതിനായി നിങ്ങളുടെ സ്വപ്നം ഉള്ളുതുറന്ന് ബിഗ് ടിക്കറ്റിനോട് പങ്ക് വെച്ചാല്‍ മാത്രം മതി.
ഡിയര്‍ ബിഗ് ടിക്കറ്റ് എന്ന പേരിലാണ് ക്യാമ്പയിന്‍. നിങ്ങളുടെ സ്വപ്നമെന്തായാലും അത് ഇംഗ്ലീഷില്‍ എഴുതിയോ അല്ലെങ്കില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തോ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പങ്ക് വെയ്ക്കുകയാണ് ചെയ്യേണ്ടത്. മികച്ച എന്‍ട്രികളില്‍നിന്ന് ഇരുപതെണ്ണം അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കും. ഇവ ഓണ്‍ലൈന്‍ വോട്ടിങിനാനായി വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യും. പൊതുജനങ്ങളുടെ അഭിപ്രായ വോട്ടെടുപ്പിലൂടെ അഞ്ചു വിജയികളെ തിരഞ്ഞെടുക്കും. ഈ അഞ്ചു പേരുടെ സ്വപ്നമാണ് ബിഗ് ടിക്കറ്റ് സാക്ഷാത്കരിക്കുക. യുഎഇയിലെ താമസക്കാര്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്. മാസാന്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പണം മുടക്കി ഭാഗ്യശാലികളാകുന്നവരില്‍ ഏറെയും മലയാളികളായിരുന്നു.
അര്‍ഹരായ ആളുകളുടെ സ്വപ്നം പൂവണിയിക്കുന്നതിലൂടെ തങ്ങളുടെ കാരുണ്യസേവനം രാജ്യാന്തര തലത്തിലേക്ക് ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് www.bigticket.ae വെബ്സൈറ്റില്‍ സ്വപ്നം പങ്കുവയ്ക്കാം. ഡിസംബര്‍ ഏഴിന് വിജയികളെ പ്രഖ്യാപിക്കും.
Post Your Comments