കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ തിരിഞ്ഞ് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍. ബിഷപ്പ് നേരത്തെ തന്നെ രാജി വയ്ക്കണമായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം. സഭാപിതാവ് എന്ന നിലയിൽ ഒരാൾ കാട്ടേണ്ട ധാർമികത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ഫ്രാങ്കോ ആണ് സഭ എന്ന വാദം തെറ്റാണെന്നും അപമാനകരമായ നടപടിയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു. ബിഷപ്പിനെതിരായ ആരോപണങ്ങള്‍ വ്യക്തിപരമാണെന്നും കെആര്‍എല്‍സി വ്യക്തമാക്കി. കാത്തലിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജാണ് പ്രസ്താവനയിറക്കിയത്.
അതേസമയം പീഡന ആരോപണം നേരിടുന്ന ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ നോട്ടീസ് നൽകുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഒരാഴ്ചക്കകം ഹാജരാകണം എന്നാണ് വ്യവസ്ഥ. പക്ഷെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഒന്നുമായിട്ടില്ല.
Post Your Comments