Latest NewsNattuvartha

നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു

മലപ്പുറം : നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്‌ളീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ വെച്ചാണ് അപകടം നടന്നത്. വാതക ചോർച്ച ഉണ്ടാകാത്തതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് പോലീസും രക്ഷാപ്രവർത്തകരും അറിയിച്ചു.

Read also:തമിഴ്‌നാട്ടിലെ അഞ്ച് അണക്കെട്ടുകൾ പരമാവധി സംഭരണശേഷിയിൽ; ആശങ്കയോടെ കേരളം

വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നത് വരെ ഇതുവഴി വാഹനങ്ങൾ കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചു. വാഹനത്തിന്റെ അമിത വേഗമാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button