ബെംഗളൂരു : ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സെന്റര്‍ ഇന്ത്യയിൽ പ്രവര്‍ത്തനമാരംഭിച്ച് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. നോയിഡയില്‍ മൊബൈല്‍ ഫാക്ടറി തുറന്നതിന് പിന്നാലെയാണ് ബെംഗളൂരുവില മൊബൈല്‍ സെന്റര്‍ തുറന്നത്. ബ്രിഗേഡ് റോഡിലെ ഓപ്പറാ ഹൗസിൽ തുടങ്ങിയ സെന്ററിനു സാംസങ് ഓപ്പറ ഹൗസ് എന്നാണ് പേര്. 4 ഡി സ്വേ ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, വൈഫൈ സേവനം എന്നിവ ഇവിടെ ലഭ്യമാണ്.
വിര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നിവയുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും കൂടുതല്‍ സെന്ററുകള്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ കമ്ബനി ആഗ്രഹിക്കുന്നതായി സാംസങ് ഇന്ത്യ മൊബൈല്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്ദീപ് സിംഗ് വ്യക്തമാക്കി.
Post Your Comments