ഭോപ്പാല്‍: രാജ്യത്ത് അനുദിനം പെട്രോള്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പലരും വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിക്കുന്നു. ഇതോടെ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ അടിയ്ക്കാന്‍ ആള് കേറാത്ത സ്ഥിതിയാണ്. ഇന്ധനത്തിന് ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശില്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പെട്രോളിന് കുത്തനെ വിലകൂടിയതോടെ വലിയ വാണിജ്യ വാഹനങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളും ഇതോടെ ഇന്ധനത്തിനായി അടുത്തുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. ഈ സാഹചര്യത്തില്‍ നഷ്ടം നികത്താന്‍ കൂടുതല്‍ അളവില്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് വിവിധ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പമ്പുകള്‍. എസി, വാഷിംഗ് മെഷീന്‍, ലാപ്ടോപ്പ്, ബൈക്ക് തുടങ്ങി നിരവധി സമ്മാനങ്ങളാണ് പമ്പുടമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഡിസ്‌കൗണ്ടുകളും ചില പമ്പുകള്‍ നല്‍കുന്നുണ്ട്. 5000 ലിറ്റര്‍ ഡീസല്‍ അടിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ സമ്മാനമായി ചില പമ്പുകള്‍ നല്‍കുന്നു. 25,000 ലിറ്റര്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ഓട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് സമ്മാനമായി നല്‍കുന്നത്. 50,000 ലിറ്റര്‍ ഡീസലിന് എസി, ലാപ്ടോപ്പ് എന്നിവയും സമ്മാനമായി നല്‍കുന്നു. പെട്രോള്‍ വില ഇങ്ങനെ പോയാല്‍ മിക്ക സംസ്ഥാനങ്ങളും ഇനി മധ്യപ്രദേശിന്റെ പാത പിന്തുടര്‍ന്നേക്കാം
Post Your Comments