കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പൊലീസ് നിലപാട് മാറ്റി. കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. സത്യവാങ്മൂലം നല്‍കിയത് ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുമ്പാണെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചു. ഈ മാസം 19 ന് ബിഷപ്പ് അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യും.
Read Also : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പരാതി വാസ്തവ വിരുദ്ധം
ബിഷപ്പിനെതിരെ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. ഏറ്റുമാനൂരില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നാണ് സൂചന. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണെന്ന് ഇപി ജയരാജനും വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ തെളിവുകള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments