തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കേരള പോലീസ് നോട്ടീസ് അയച്ചു. ബിഷപ്പിനോട് ഈ മാസം 19ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. ബിഷപ്പിന്റെയും മറ്റുള്ളവരുടെയും മൊഴികളിൽ വൈരുധ്യം ഉള്ളതിനാലാണ് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്താൻ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
Also Read: കേന്ദ്രത്തിന് നൽകാനുള്ള നിവേദനം തയ്യാർ; നാല്പതിനായിരം കോടിയുടെ നഷ്ടമെന്ന് ഇ പി ജയരാജൻ
Post Your Comments