KeralaLatest News

ബിഗ് ബോസ് ഹൗസിൽ കൈകൾ ചേർത്ത് പിടിച്ച് ഒന്നിച്ചുറങ്ങി പേളിയും ശ്രീനിഷും

ഇരുവശത്ത് കിടന്ന ശേഷം തലകള്‍ ഒരു ഭാഗത്തേക്ക് വെച്ച് രണ്ടുപേരും ഉറങ്ങുകയായിരുന്നു

പേളിയുടെയും ശ്രീനിയുടെയും പ്രണയം കാണാന്‍ വേണ്ടി ബിഗ്‌ബോസ് ഷോ കാണുന്നവരാണ് മിക്കവരും. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ഇരുവരും ഒരു സോഫയിൽ കിടന്നുറങ്ങിയത് ആരാധകരെ ഉൾപ്പെടെ ഞെട്ടിച്ചിരിക്കുകയാണ്. രാത്രിയിലെ സംസാരത്തിനൊടുവിലാണ് ഇരുവരും ഉറങ്ങിയത്. ഇരുവശത്ത് കിടന്ന ശേഷം തലകള്‍ ഒരു ഭാഗത്തേക്ക് വെച്ച് രണ്ടുപേരും ഉറങ്ങുകയായിരുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ രാത്രി വരെ സംസാരിച്ച് ഇരുന്നതിന് ശേഷം കെട്ടിപ്പിടിച്ച്‌ യാത്രപറഞ്ഞ് ഉറങ്ങാന്‍ പോകുന്നതായിരുന്നു ഇവരുടെ പതിവ്. ആ പതിവ് മാറിയതിന്റെ അമ്പരപ്പിലാണ് പ്രേക്ഷകരും.

Read also: പേളി മാണിയുടെ ചുംബനം ഏറ്റുവാങ്ങി ശ്രീനി; ബിഗ്‌ ബോസ് കാണാതിരിക്കാനാവില്ലെന്ന് കൗമാരഹൃദയങ്ങളും! കാരണം ഇതൊക്കെ

ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്ത നിലയിലേക്ക് ഇവര്‍ മാറിയെന്നതിന്റെ തെളിവാണ് ഇതെന്നാണ് ഒരു കൂട്ടം പ്രേക്ഷകർ വാദിക്കുന്നത്. അതേസമയം മറ്റ് യാതൊരു കാര്യങ്ങളിലും ഇടപെടാതെ രണ്ടാളും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നുവെന്നും ഇവര്‍ക്ക് തിരിച്ച്‌ വീട്ടിലേക്ക് പോകണ്ടേയെന്നും വീട്ടുകാര്‍ എന്തുവിചാരിക്കുമെന്നും ഒരു കൂട്ടം വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button