ഉജ്ജയ്ന്‍•ഉജ്ജയ്നിലെ മഹാകാലേശ്വര്‍ ക്ഷേത്രം ഒരു വലിയ സഞ്ചാര കേന്ദ്രമാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ അവരുടെ സമയവും ഊര്‍ജവും ദേവനില്‍ അര്‍പ്പിക്കാന്‍ ഇവിടേക്ക് വരുന്നു. എന്നാല്‍ അടുത്തിടെ, ക്ഷേത്രത്തില്‍ നിന്നുള്ള ഒരു വീഡിയോ ദൃശ്യം ക്ഷേത്രത്തിന്റെ സുരക്ഷയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. അലക്ഷ്യമായി സാരി ധരിച്ച്, അമിതമായി മേയ്ക്ക് അപ് ചെയ്ത ഒരു യുവതി അശ്ലീല നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നത്. ഇവര്‍ മുംബൈയില്‍ നിന്നുള്ള മോഡല്‍ ആണെന്നാണ് വിവരം.
ക്ഷേത്രത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ചു യുവതി ഡാന്‍സ് ചെയ്യുന്നതായാണ് വീഡിയോയില്‍ കാണുന്നത്. നന്ദി ഭഗവാന്റെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ക്ഷേത്ര ഭരണാധികാരികളില്‍ ഒരാള്‍ പറഞ്ഞു. അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടപടി തീരുമാനിക്കും.
Post Your Comments