Latest NewsKerala

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മുംബൈ അതിരൂപത

മുംബൈ: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മുംബൈ അതിരൂപത. ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണം നടക്കുന്നതിന് പദവിയിൽ നിന്ന് മാറിനിൽകുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശസ്സിന് കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപത വ്യക്തമാക്കി. പീഡനം ചൂണ്ടിക്കാണിച്ച് മുംബൈ അതിരൂപത അധ്യക്ഷനും കന്യാസ്ത്രീ കത്തയച്ചിരുന്നു. സിബിസിഐ പ്രസിഡണ്ട് ഒസ്വാൾസ് ഗ്രേഷ്യസാണ് മുംബൈ അതിരൂപത അധ്യക്ഷൻ.

Also Read: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് : മലക്കം മറിഞ്ഞ് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button