ന്യൂയോര്‍ക്ക് : കേരളത്തിലെ കാലാവസ്ഥ ആകെ തകിടം മറിയുന്നു. വെള്ളപ്പൊക്കത്തിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ നദികള്‍ വറ്റിവരണ്ടു. സംസ്ഥാനത്ത് ഇനി വരാനിരിക്കുന്നത് കൊടുംവരള്‍ച്ചയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം വയനാട്ടില്‍ രണ്ട് പേര്‍ക്ക് സൂര്യാഘാതം ഏല്‍ക്കുകയും ചെയ്തു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നാണ് കേരളത്തിലെ ഈ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് പിന്നിലെന്നാണ് പഠനം.
പസിഫിക് സമുദ്രത്തിലെ രണ്ടു പ്രതിഭാസങ്ങളാണ് ലാ നിനായും എല്‍ നിനോയും. ലാ നിന എന്ന പ്രതിഭാസത്തോടെയാണ് ഈ വര്‍ഷം തുടക്കമായത്. ഇതിന്റെ ഫലമായി തന്നെയാണ് ഇന്ത്യയില്‍ വര്‍ഷം ഭേദപ്പെട്ട മഴ ലഭിച്ചതും. ലാ നിനായില്‍ സംഭവിക്കാറുള്ളതു പോലെ അളവിലധികം മഴ ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ ലാ നിനയില്‍ നിന്നു വിപരീതമാണ് എല്‍ നിനോയുടെ സ്ഥിതി. ഈ വര്‍ഷം അവസാനത്തോടെ പസിഫിക്കില്‍ എല്‍ നിനോ ശക്തമാകുമെന്നാണ് കണക്കുകൂട്ടല്‍. അതായത് വടക്കുകിഴക്കന്‍ മണ്‍സൂണിലൂടെ ഇന്ത്യയില്‍ ലഭിക്കേണ്ട മഴയ്ക്ക് എല്‍ നിനോ വെല്ലുവിളിയായേക്കും. ഇതാകട്ടെ ഇപ്പോള്‍ തന്നെ വരള്‍ച്ച നേരിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കും.
Read Also : കാലാവസ്ഥ മാറുന്നു : വെള്ളപ്പൊക്കവും, കൊടും ചൂടും തീക്കാറ്റും
ലോകത്തു കാണപ്പെടുന്നതില്‍ ഏറ്റവും ശക്തമായ രണ്ടു കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ലാ ലിനയും എല്‍ നിനോയും. പസിഫിക്കിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്നതാണ് എല്‍ നിനോ എന്ന പ്രതിഭാസം. ഭൂമിയിലെ കാലാവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ വാണിജ്യവാതങ്ങളുടെ ഗതി മാറ്റും. കിഴക്കു നിന്ന് പടിഞ്ഞാറോട്ടു വീശേണ്ട ഇവ ഗതി മാറുകയോ പല വഴിക്കായി ചിതറി പോവുകയോ ചെയ്യും. ഇത് ഭൂമിയിലെ എല്ലാ വന്‍കരകളിലെയും കാലാവസ്ഥയെ തകിടം മറിക്കും. ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറെ മേഖലയില്‍ മാത്രം കനത്ത മഴയും മറ്റെല്ലാ പ്രദേശങ്ങളിലും കടുത്ത വരള്‍ച്ചയ്ക്കും ഈ എല്‍ നിനോ കാരണമാകും. വടക്കേ അമേരിക്കയുടെ പടിഞ്ഞാറേ മേഖലയില്‍ രൂക്ഷമായ ചുഴലിക്കാറ്റുകള്‍ക്കും ഈ പ്രതിഭാസം കാരണമാകാറുണ്ട്.
മഴ വന്‍നാശം വിതച്ച കേരളത്തില്‍ പോലും വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിക്കഴിഞ്ഞു. കൂടാതെ ഇന്ത്യയില്‍ ഇക്കുറി ആകെ ലഭിച്ച മഴയില്‍ ഏതാണ്ട് 30 ശതമാനം കുറവുണ്ടെന്നാണു കണക്കാക്കുന്നത്. ഇപ്പോഴത്തെ മഴക്കുറവിനും ചൂടിനും എല്‍ നിനോയുമായി ബന്ധമില്ല. എന്നാല്‍ ശൈത്യകാലം ആരംഭിക്കുന്നതോടെ എല്‍ നിനോയെത്തും. ഇതോടെ വരള്‍ച്ച രൂക്ഷമാവുകയും കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കേണ്ട തുലാവര്‍ഷത്തിന്റെ ലഭ്യതയെ ഇതു സാരമായി ബാധിക്കുകയും ചെയ്യുമെന്നാണ് സൂചന. ഇന്ത്യയില്‍ ശൈത്യം അനുഭവപ്പെടുന്ന മേഖലയില്‍ പോലും താരതമ്യേന ചൂടു കൂടിയ അവസ്ഥയ്ക്കും എല്‍ നിനോ കാരണമാകും.
ശൈത്യകാലത്തിനു ശേഷമാണ് എല്‍ നിനോയുടെ ആഘാതം കൂടുതല്‍ രൂക്ഷമാകുക. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികച്ച മഴ ലഭിക്കുന്ന ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തി പകുതിയായെങ്കിലും എല്‍ നിനോ കുറയ്ക്കും. സാധാരണ മണ്‍സൂണില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന കേരളത്തില്‍ പോലും എല്‍ നിനോ കാലഘട്ടത്തില്‍ വരള്‍ച്ച നേരിടാറുണ്ട്. ഇപ്പോള്‍ തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങളെന്ന് കാലാവസ്ഥാ ഗവേഷകര്‍ പോലു മുന്നറിയിപ്പു നല്‍കുന്ന സഹാചര്യത്തില്‍ കേരളത്തിലെ ചൂട് അതിഭീകരമായിരിക്കുമെന്നാണ് കണക്ക്കൂട്ടല്‍
Post Your Comments