ഡൽഹി : കോൺഗ്രസിനെതിര ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ കിട്ടാക്കടങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാറെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2006-08 കാലഘട്ടത്തില്‍ ഇന്ത്യയിലെ ബാങ്കിങ് ഘടനയില്‍ നിഷ്ക്രിയ ആസ്തി വര്‍ധിപ്പിച്ചതായി റിസേർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്‍ വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാങ്കിങ് രീതിയെ ആക്രമിച്ച ഒരു സര്‍ക്കാരിനെയാണ് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി നയിച്ചതെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
Read also:നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ഇനിയും പ്രതികരിക്കും -പി.സി. ജോര്‍ജ്
രാഹുല്‍ഗാന്ധി, പ്രിയങ്ക വാദ്ര, സോണിയാഗാന്ധി എന്നിവര്‍ രാജ്യത്തെ നികുതിദായകരുടെ പണം നശിപ്പിച്ചെന്നും സ്മൃതി പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആശ്ലേഷിക്കാന്‍ ധൃതിയിലെത്തുന്നു. എന്നാല്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സി.ബി.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് അദ്ദേഹം ഓടിപ്പോകുന്നുവെന്നും സ്‌മൃതി ഇറാനി തുറന്നടിച്ചു.
Post Your Comments