ബംഗളൂരു: രാഷ്ട്രീയ വിയോജിപ്പുകൾ സ്വകാര്യ ജീവിതത്തെ ബാധിക്കേണ്ട കാര്യമില്ല. ഇതിന് ഉത്തമ ഉദാഹരണമാണ് ബംഗളൂരുവിലെ ബി.ജെ.പി എം.എല്‍.എയുടെ മകളുടെയും കോണ്‍ഗ്രസ് മന്ത്രിയുടെ മകന്റെയും വിവാഹം. രാഷ്ട്രീയ ജീവിതത്തിലെ വൈരാഗ്യം മറന്ന് ഒന്നാകാന്‍ തീരുമാനിച്ചിരിക്കുകയാണ് ബി.ജെ.പി എം.എല്‍.എ ബി ശ്രീരാമുലുവിന്റെയും മന്ത്രി രമേഷ് ജര്‍കിഹോലിയുടെയും കുടുംബംഗങ്ങള്‍.
ALSO READ: തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ മുദ്രാവാക്യവുമായി ബിജെപി
എം.എല്‍.എയുടെ മകളും മന്ത്രിയുടെ മകനും വിവാഹിതരായേക്കുമെന്നാണ് വിവരം. വില്‍മികി സമുദായത്തില്‍ പെടുന്നവരാണ് ഇരുവരുടെയും കുടുംബംങ്ങള്‍. ശ്രീരാമുലുവിന്റെ മകളും രമേഷിന്റെ രണ്ടാമത്തെ മകനുമായുള്ള വിവാഹം നടന്നേക്കുമെന്നാണ് പുറത്തു വരുന്ന വാർത്ത. കുടുംബങ്ങൾ തമ്മിൽ വിവാഹ വിഷയത്തിൽ സംസാരങ്ങൾ നടന്നതായാണ് വിവരം.
Post Your Comments