Latest NewsBikes & Scooters

കാത്തിരിപ്പുകൾക്ക് വിരാമം : സ്മാര്‍ട്ട് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിതരണം ഏഥര്‍ എനര്‍ജി ആരംഭിച്ചു

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സ്മാര്‍ട്ട് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിതരണം ബെംഗളൂരു ആസ്ഥാനമായ ഏഥര്‍ എനര്‍ജി ആരംഭിച്ചു. ജൂണില്‍ പുറത്തിറക്കിയ ഏഥര്‍ 340, ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കമ്പനി കൈമാറി തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഒരേ രൂപകല്‍പ്പനയാണ് ഇരു മോഡലുകൾക്കും ഉള്ളത്. ഏഥര്‍ 450 യുടെ ടയറുകള്‍ക്ക് ലഭിച്ച പച്ച വലയം മാത്രമാണ് ഒരു വേർതിരിവ് തോന്നിക്കുന്നത്.

ATHER ENERGY

പ്രവർത്തനക്ഷമതയിൽ ഇരുമോഡലുകളും വ്യത്യസ്‌തമാണ്. ഏഥര്‍ 340ലെ വൈദ്യുത മോട്ടോർ 20 Nm ടോർക്കും, ഏഥര്‍ 450ൽ 20.5 Nm ടോർക്കും ഉത്പാദിപ്പിച്ച് ഇരു സ്കൂട്ടറുകളെയും കരുത്തനാക്കുന്നു. 70 കിലോമീറ്ററാണ് 340ന്റെ പരമാവധി വേഗത.ഒറ്റ ചാര്‍ജ്ജില്‍ അറുപതു കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുന്നു.പൂജ്യത്തില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍വേഗത 5.1 സെക്കന്‍ഡുകള്‍ കൊണ്ട് ഏഥര്‍ 340 കൈവരിക്കും.ഏഥര്‍ 450യ്ക്ക് 80 കിലോമീറ്ററാണ് പരമാവധി വേഗത. ഒറ്റ ചാര്‍ജ്ജില്‍ സ്‌കൂട്ടര്‍ 75 കിലോമീറ്റര്‍ പിന്നിടും. പൂജ്യത്തില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ എത്താന് ഏഥര്‍ 450യ്ക്ക് 3.9 സെക്കന്‍ഡുകള്‍ കൊണ്ട് സാധിക്കും.

ATHER

7.0 ഇഞ്ച് കപ്പാസിറ്റിവ് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ അസിസ്റ്റ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവ മറ്റു പ്രധാന ഫീച്ചറുകൾ. ചാര്‍ജ്ജിംഗ് പോയിന്റ് ട്രാക്കറും സ്‌കൂട്ടറില്‍ലഭ്യമാണ്. ഏഥര്‍ 340 സ്‌കൂട്ടറിന് വിപണിയില്‍ 1.09 ലക്ഷം രൂപയും, ഏഥര്‍ 450 സ്‌കൂട്ടറിന് 1.24 ലക്ഷം രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button