പൂനെ പോലീസ് രാജ്യത്തുടനീളമായി അറസ്റ്റ് ചെയ്ത പൗരാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സെപ്റ്റംബർ 17 വരെ സുപ്രീം കോടതി നീട്ടി. വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവലഖ, വെർനോൻ ഗോൺസാൽവേസ് , അരുൺ പെരേര എന്നിവരുടെ വീട്ടുതടങ്കൽ ആണ് കോടതി നീട്ടിയത്.
ഹർജിക്കാരുടെ വക്കീലായ അഭിഷേക് മനു മറ്റൊരു കോടതിയിൽ ആയതുകൊണ്ട് ആണ് വാദം കേൾക്കുന്നത് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മാറ്റിവച്ചത്. ഹർജിക്കാർക്ക് വേണ്ടി വാദിക്കുന്ന വക്കീലന്മാരിൽ പ്രധാനിയാണ് അഭിഷേക് മനു. പോലീസിന് അറസ്റ്റ് ചെയ്തവരെ കസ്റ്റഡിയിൽ വയ്ക്കാനുള്ള അവകാശം നിഷേധിച്ചാണ് അവരെ വീട്ടു തടങ്കലിൽ വിട്ടത്.
ചരിത്രകാരനായ റോമില താപ്പർ, സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്നായിക്, സതീഷ് ദേശ്പാണ്ഡെ, സാമ്പത്തിക വിദഗ്ദ്ധനായ ദേവകി ജെയിൻ, മനുഷ്യാവകാശ പ്രവർത്തകൻ മായാ ദാരുവാല എന്നിവരാണ് അറസ്റിലായവർക്ക് അനുകൂലമായി ഹർജി നൽകിയത്.
Post Your Comments