Latest NewsKerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുന്നതിലെ അന്തിമ തീരുമാനം ഇങ്ങനെ

മാന്വല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും. നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുന്നതില്‍ അന്തിമ തീരുമാനമായി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്താനും വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്നും തീരുമാനമായി. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി.

മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം നടത്തുന്നുണ്ട്. മാന്വല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും. നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി.

Also Read : സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍? സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

കേരളത്തില്‍ വന്‍ദുരിതം സൃഷ്ടിച്ച പ്രളയത്തില്‍ നിന്നു കരകയറുന്നതിന്റെ ഭാഗമായാണ് ഒരു വര്‍ഷത്തേക്ക് ഫിലിം ഫെസ്റ്റിവലും കലോത്സവങ്ങളും വേണ്ടെന്നു വയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ചെലവിടുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആഘോഷങ്ങള്‍ ഒഴിവാക്കി കലോത്സവം നടത്തണമെന്ന് പല മേഖലകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. അതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button