തിരുവനന്തപുരം: കേരളമാകെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്ക് മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റ് വാറണ്ട്. ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ സരിതയ്ക്ക് അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത്. 2009 ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. സരിത ,ബിജു രാധാകൃഷ്ണന്, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
Also Read: തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ മുദ്രാവാക്യവുമായി ബിജെപി
Post Your Comments