ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണമെന്ന പി.സി.ജോര്‍ജിന്റെ ധാര്‍ഷ്ട്യത്തിന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയുടെ മറുപടി ഇങ്ങനെ . ഡല്‍ഹിക്കു വരാന്‍ പി.സി.ജോര്‍ജ് എം.എല്‍.എയ്ക്ക് പണമില്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന് നല്‍കുമെന്ന് അധ്യക്ഷ രേഖ ശര്‍മ. യാത്രാച്ചെലവിനായി പണമില്ലെന്ന് എഴുതി നല്കിയാല് യാത്രാ ബത്ത നല്‍കാം. ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോര്‍ജില്‍നിന്നു കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖ ശര്‍മ പറഞ്ഞു.
read also : അധിക്ഷേപ പരാമർശങ്ങളുമായി പി.സി.ജോര്‍ജ്; മാധ്യമങ്ങളെ കാണില്ലെന്ന് കന്യാസ്ത്രീ
ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണമെന്നും അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി. ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോയെന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീകളെ അപമാനിച്ച പി.സി. ജോര്‍ജ് എംഎല്‍എയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മിഷന് അയച്ച സമന്‍സിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ജോര്‍ജ്.
Post Your Comments