കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. പരാമർശത്തിന് ശേഷം ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനം പിൻവലിച്ചതായി കന്യാസ്ത്രീ മാധ്യമങ്ങളെ അറിയിച്ചു. പി സി ജോർജിന്റെ പരാമർശത്തിൽ കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നതായും എംഎൽഎയ്ക്കെതിരെ പരാതി നൽകുമെന്നും കന്യാസ്ത്രീയുടെ കുടുംബം അറിയിച്ചു.
Also Read: പി കെ ശശിക്കെതിരായ ലൈംഗികാരോപണക്കേസ്; സർക്കാരിനെതിരെ വിമര്‍ശനവുമായി വി മുരളീധരന് എം പി
ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ തെറ്റുകാരനാണെന്ന് താൻ കരുതുന്നില്ലെന്നും പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ട് പതിമൂന്ന് തവണ കന്യാസ്ത്രീ പരാതി നല്കിയെന്നതില് ദുരൂഹതയുണ്ടെന്നുമാണ് പി.സി.ജോര്‍ജ് പറഞ്ഞത്.
Post Your Comments