KeralaLatest News

കടുത്ത നിലപാടിലേക്ക് കന്യാസ്ത്രീകൾ ; കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി

അതിനിടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി

കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് സമരം ചെയ്ത കന്യാസ്ത്രീകൾ . ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തിന് ജനപിന്തുണയും ലഭിച്ചു.

അതിനിടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കി.

കന്യാസ്ത്രീകള്‍ നിരപരാധിയെ ക്രൂശിക്കുകയാണെന്ന സന്ന്യാസ സഭയുടെ പരാമര്‍ശത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്താലും സമരം അവസാനിപ്പിക്കില്ലെന്നും സമരത്തിനിറങ്ങിയ ആറ് കന്യാസ്ത്രീകളുടേയും മുന്നോട്ടുള്ള ജീവിതത്തിന് സന്യാസസഭ പൂര്‍ണമായ സുരക്ഷ ഉറപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Read also:ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം

യുവാക്കളേയും സാഹിത്യകാരന്മാരേയും അമ്മമാരേയും ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള സന്ന്യാസിവര്യന്മാരേയും പങ്കെടുപ്പിച്ച്‌ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button