കൊച്ചി : കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് ഒരാഴ്ച്ക്കുള്ളിൽ ഹാജരാകാൻ നിർദേശം നൽകും. ഇതുസംബന്ധിച്ച നോട്ടീസ് അന്വേഷണ സംഘം മറ്റന്നാൾ അയക്കും. ഏറ്റുമാനൂരിൽ വച്ച് ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. അന്വേഷണ സംഘം നാളെ കൊച്ചിയിൽ യോഗം ചേരും.
Also read : സംസ്ഥാനത്ത് ഭരണം പൂർണ്ണമായും നിലച്ചെന്നു പ്രതിപക്ഷ നേതാവ്
നിയമനടപടികളുമായി സഹകരിക്കുമെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്നും ബിഷപ്പ് നേരത്തെ പറഞ്ഞിരുന്നു. സമരം ചെയ്യാനുള്ള സ്വാതന്ത്രം കന്യാസ്ത്രീകള്‍ക്ക് ഉണ്ട്. എന്നാല്‍ സഭയ്ക്ക് എതിരായ ശക്തികള്‍ ഇവരെ ഉപയോഗിക്കുമെന്നും തനിക്കെതിരെയല്ല സഭയ്ക്കെതിരെയാണ് ഗൂഢാലോചന നടക്കുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞിരുന്നു.
Post Your Comments