രാജ്യത്ത് പശുസംരക്ഷണം, മോഷണം, കുട്ടിക്കടത്ത്, എന്നിവ ആരോപിച്ചും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടത്തുന്ന ആള്‍ക്കൂട്ട കൊലവെറിയും നിയന്ത്രിക്കുന്നതിന് പുതിയ നിയമം വരുന്നു. ആള്‍ക്കൂട്ട അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശനശിക്ഷയും ഇരയ്ക്ക് നഷ്ടപരിഹാരവും വ്യവസ്ഥചെയ്യുന്ന കരട് ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഈ നിയമമെങ്കിലും സാധാരണക്കാരനും ഉന്നതനും ഒരുപോലെ ആയിരിക്കുമോ? രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കും മറ്റ് പഴുതുകളിലും പെടാതിരിക്കട്ടെ മാനവ സുരക്ഷാ നിയമം. എത്രയും പെട്ടെന്ന് തന്നെ ഇത് നടപ്പിലായില്ലെങ്കില്‍ എത്രയോ ജീവനുകള്‍ക്ക് ഇനിയും സമാധാനം പറയേണ്ടി വരും. അത്തരത്തിലൊരു കാഴ്ചയാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. എല്ലാവര്‍ക്കും നിയമം ഒരുപോലെ നടപ്പിലാക്കിയിരുന്നെങ്കില്‍ ഒരു അക്രമങ്ങളും ഇവിടെ നടക്കില്ലായിരുന്നു. എന്നാല്‍ ജാതിയുടെ പേരിലും മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും എന്തിന് നിറത്തിന്റെ പേരില്‍ പോലും അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. രാജ്യം ഏറ്റവും ദുര്‍ഘടമായ പാതയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. ആള്‍ക്കൂട്ട കൊലവെറി ശക്തമായ നിയമത്തിലൂടെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയൂ. അതിനായി നടപ്പിലാക്കുന്ന മാനവ സുരക്ഷാ നിയമത്തിന് സ്വാഗതം.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതക കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാനും കേസുകള്‍ വിചാരണ ചെയ്യുന്നതിന് അതിവേഗ കോടതികള്‍ രൂപീകരിക്കാനും ശുപാര്‍ശ ചെയ്യുന്നുണ്ട് ഈ കരട് ബില്ലില്‍. ഇന്ത്യന്‍ കുറ്റകൃത്യ നിയമം (ഐപിസി), ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) എന്നിവയിലെ വകുപ്പുകള്‍ ഭേദഗതി ചെയ്താണ് നിയമത്തിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരയാവുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കരട് നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന തരത്തിലാണ് ആരോപണങ്ങള്‍ ഉയരുന്നത്. പ്രധാനമന്ത്രി മോദിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതിന് പകരം രാജ്യത്തെ നിമയസംവിധാനങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇത്തരത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഉന്നത ബന്ധങ്ങളുടേയും സാമ്പത്തിക ബലത്തിന്റെയും പിന്‍ബലത്തില്‍ കേസില്‍ നിന്നും തടിയൂരുകയാണ് മിക്കവരും. ഇത് മറ്റുള്ളവരും പാഠമാക്കി അക്രമങ്ങള്‍ യഥേഷ്ഠം നടത്തുകയാണ്.
Read Also: കേരള ഡി.ജി.പി ലോക് നാഥ് ബെഹ്‌റയ്‌ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് മാദ്ധ്യമ പ്രവര്‍ത്തക സുനിത ദേവദാസ്.
സാധാരണക്കാരനെ ശിക്ഷിക്കാന്‍ കാണിക്കുന്ന മിടുക്ക് ഉന്നതരുടെ കാര്യത്തില്‍ മിക്കപ്പോഴും കാണാറില്ല. നിയമങ്ങള്‍ യഥേഷ്ടം നടപ്പില്‍ വരുത്തുണ്ടെങ്കിലും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് അക്രമികള്‍ വിഹരിക്കുന്നത്. ഇപ്പോഴിതാ ആള്‍ക്കൂട്ട അക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അവ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിര്‍ദേശങ്ങളും കോടതി നല്‍കിയിരുന്നു. ആള്‍ക്കൂട്ട കൊലപാതകവും അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഓരോ ജില്ലയിലും പ്രത്യേക പൊലീസ് ഉദ്യോഗസ്ഥന്‍, എല്ലാ ജില്ലകളിലും ആള്‍ക്കൂട്ട അക്രമങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണം, റെക്കോഡ് സൂക്ഷിപ്പ്, കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്ക് അതിവേഗക്കോടതി, വ്യാജവാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും നിയന്ത്രണം തുടങ്ങിയ നടപടികളും കോടതി തന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി നടപ്പില്‍ വന്നാല്‍ മാത്രമേ അതിന് നമുക്ക് മാനവ സുരക്ഷാ നിയമ എന്ന് വിളിക്കാന്‍ പറ്റൂ. അല്ലെങ്കില്‍ ഇതും മറ്റ് നിയമങ്ങളെ പോലെ ചിലര്‍ക്ക് വേണ്ടി മാത്രം ഉള്ളതായി തീരും.
ബില്ലിലെ മുഖ്യനിര്‍ദേശങ്ങള്‍ എന്നു പറയുന്നത് ഇവയൊക്കെയാണ്. ആള്‍ക്കൂട്ട അക്രമമെന്നാല്‍ രണ്ടോ അതില്‍ക്കൂടുതലോ ആളുകള്‍ നിയമവിരുദ്ധമായി സംഘംചേര്‍ന്ന് പ്രത്യേക ലക്ഷ്യത്തിനായി നടത്തുന്ന ആക്രമണമാണ്. അതേസമയം അക്രമിസംഘത്തിലെ എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്, ഒപ്പം ആള്‍ക്കൂട്ട അക്രമത്തില്‍ ഇര കൊല്ലപ്പെട്ടാല്‍ ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ആയിരിക്കും ശിക്ഷ. അതേസമയം ഇരയ്ക്ക് മാരകമായ പരിക്കേല്‍പ്പിച്ചാല്‍ 10 വര്‍ഷം തടവും 3 ലക്ഷം രൂപ പിഴയും ഉണ്ടാകും. എന്നാല്‍ ഗുരുതര പരിക്കേല്‍പ്പിച്ചാല്‍ ഏഴുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ആയിരിക്കുമെന്നാണ് ബില്ലിലുള്ളത്.
Read Also: വനിതാ കമ്മീഷന്‍ അംഗത്തെ കൈയേറ്റം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Post Your Comments