കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ് നടത്തിയ ഭാരത് ബന്ദിനിടെ കൊല്ലം പത്തനാപുരത്ത് വച്ചാണ് ഷാഹിദയ്‌ക്കെതിരേ കൈയേറ്റമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം സ്വദേശിയും തലവൂര്‍ മണ്ഡലം സെക്രട്ടറിയുമായ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ALSO READ: ഹര്‍ത്താലിനിടെ ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഹര്‍ത്താലിനിടെ കാറിൽ യാത്ര ചെയ്‌തെ ഷാഹിദ കമാലിന്റെ വാഹനം തടയുകയും കാറിന്റെ മുന്‍ വശത്തെ ചില്ല് തകര്‍ക്കുകയും ചെയ്തു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാഹിദ പിന്നീട് പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വാഹനത്തിനു നേരെ പാഞ്ഞടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു ചില്ല് തകര്‍ക്കുന്നതു കണ്ട് മറ്റ് ചില്ലുകള്‍ താഴ്ത്താന്‍ ഡ്രൈവറോട് താന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഈ സമയത്താണ് തന്നെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതെന്നും ഷാഹിദ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
Post Your Comments