ന്യൂഡല്‍ഹി: 4ജി സേവനം വ്യാപിപ്പിക്കാന്‍ ഐഎസ്ആര്‍ഒയുടെ സേവനം തേടാൻ ഒരുങ്ങി ജിയോ. ഗ്രാമ പ്രദേശങ്ങളിലും ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളിലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഒറ്റപ്പെട്ട 400 പ്രദേശങ്ങളില്‍ സേവനം നല്‍കാനാണ് ഐഎസ്ആര്‍ഒയുടെയും ഹ്യൂഗ്‌സ് കമ്യൂണിക്കേഷന്റെയും സേവനം തേടുക. കൂടാതെ കമ്പനി ഹ്യൂഗ്‌സുമായി 10 മില്യണ്‍ ഡോളറിന്റെ കരാറിലെത്തിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. 4ജി സേവനം വ്യാപിപ്പിക്കുന്നതിന് ആദ്യമായാണ് ഉപഗ്രഹ സാധ്യതകള്‍ ജിയോ പരീക്ഷിക്കുന്നത്. ജിയോ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ നിലവില്‍ മൈക്രോവേവ് സംവിധാനം ഉപയോഗിച്ചാണ് ടവറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്.
Also read : ക്രോമില്‍ പാസ‌്‌വേർഡ് സേവ് ചെയുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക
Post Your Comments