ഗൂഗിൾ ക്രോമില്‍ പാസ‌്‌വേർഡ് സേവ് ചെയുന്നവർ സൂക്ഷിക്കുക വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയാതായി റിപ്പോർട്ട്. ഹാക്കര്‍മാര്‍ക്ക് ബ്രൗസറില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താനും സേവ് ചെയ്ത പാസ്‌വേഡുകള്‍ മോഷ്ടിക്കാനും വെബ് കാം പ്രവര്‍ത്തിക്കാനും കഴിയുമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധനായ എല്ലിയട്ട് തോംസന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
Also read : കസ്‌കസ്’ നെ അറിയാമോ!!! ഇല്ലെങ്കില്‍ വലിയ നഷ്ടം തന്നെ..2018/
വൈഫൈ ഇന്റര്‍നെറ്റ് കണക്ഷനുള്ളവർ അഡ്മിനായി കയറുമ്പോൾ ക്രോമില്‍ സേവ് ചെയ്യുന്ന പാസ്‌വേഡുകളാണ് സുരക്ഷിതമല്ലാത്തതെന്നാണ് റിപ്പോർട്ട്. അതിനാൽ നിങ്ങൾക്ക് എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കില്‍ ക്രോമില്‍ സൂക്ഷിച്ച പാസ്‌വേഡുകള്‍ മായ്ച്ചുകളഞ്ഞ് ഓട്ടോമാറ്റിക് റീ കണക്‌ഷന്‍ ഓഫാക്കണമെന്നു ടെക് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.നേരത്തെ ലണ്ടന്‍ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ ഷുവര്‍ ക്ലൗഡ് ഇക്കാര്യം ഗൂഗിളിനെ അറിയിച്ചെങ്കിലും എല്ലാം സുരക്ഷിതമാണെന്നായിരുന്നു പ്രതികരണം.
Post Your Comments