Latest NewsMollywood

എന്റെ ചിത്രങ്ങളെല്ലാം നിരോധിക്കണം ; ട്വിങ്കിൾ ഖന്ന

പൂർണമായും ഒരു എഴുത്തുകാരിയായി മാറിയിരിക്കുകയാണ് താരം

ഒരിക്കൽ ഹിന്ദി ചലച്ചിത്രരംഗത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ട്വിങ്കിൾ ഖന്ന. എഴുത്തുകാരി , നിർമാതാവ് , അഭിനേത്രി എന്നീ നിലകളിലെല്ലാം ട്വിങ്കിൾ തിളങ്ങിയിട്ടുണ്ട്. 1995 ൽ ‘ബർസാത്ത്’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ട്വിങ്കിൾ അരങ്ങേറ്റം കുറിച്ചത്. 2001 ൽ നടൻ അക്ഷയ് കുമാറിനെ വിവാഹം കഴിച്ചതോടെ സിനിമാ ലോകത്തുനിന്നും ട്വിങ്കിൾ വിടവാങ്ങി.

എന്നാൽ പൂർണമായും ഒരു എഴുത്തുകാരിയായി മാറിയിരിക്കുകയാണ് താരം. അതോടെ തന്റെ പഴയകാലം മറക്കാൻ ശ്രമിക്കുകയാണ് താരം. ‘ഞാന്‍ ഹിറ്റ് ചിത്രങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. ഏതൊക്കെ ചിത്രങ്ങളാണോ ഞാന്‍ ചെയ്തിട്ടുള്ളത് അതെല്ലാം നിരോധിക്കണം. ആരും തന്നെ അവ കാണരുത്. എനിക്ക് വല്ല അല്‍ഷൈമേഴ്സും വന്ന് അഭിനയകാലഘട്ടം ഞാന്‍ മറന്ന് പോയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട്, അതെന്നെ വല്ലാതെ സന്തോഷിപ്പിക്കാറുമുണ്ട്.’ തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ട്വിങ്കിള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button