കുവൈറ്റ്: മരുന്നുകൾക്ക് അഞ്ച് മുതൽ 86 ശതമാനം വരെ വില കുറച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് അറിയിച്ചു. 3,126 ഇനം മരുന്നുകൾക്ക് ഇളവ് ലഭിക്കും. നാല് ഘട്ടങ്ങളിലായി നടത്തിയ സർവെയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹൃദയം, രക്തക്കുഴൽ, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള 1,033 മരുന്നുകൾക്ക് ജിസിസി വിലനിലവാരത്തെക്കാൾ 84% കുറഞ്ഞ നിരക്ക് നിശ്ചയിച്ചു. ത്വക്ക്, നെഞ്ച്, ദഹനക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടുള്ള രോഗങ്ങൾക്കുള്ള 6,75 ഇനം മരുന്നുകൾക്ക് നിരക്കിൽ 83% കുറവ് വരുത്തി.
ALSO READ: ഈ മരുന്നുകൾക്ക് യുഎഇയിൽ വിലക്ക്
സാംക്രമിക രോഗങ്ങൾ, ട്യൂമർ, പഴുപ്പ്, രോഗപ്രതിരോധ തളർച്ച എന്നിവയ്ക്കുള്ള 1034 ഇനം മരുന്നുകൾക്ക് 86% നിരക്ക് കുറച്ചു.നിലവിലുള്ള മരുന്നുകൾക്ക് പകരം പുതിയ മരുന്നുകൾ വികസിപ്പിക്കാൻ മരുന്ന് കമ്പനികൾക്കിടയിൽ കടുത്ത മത്സരമുണ്ട്. ഗുണമേന്മ കൂടിയതും സുരക്ഷിതവുമായ മരുന്നുകളുടെ ലഭ്യത വർധിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് മരുന്ന് ലഭിക്കാനും സഹായകമാകും
Post Your Comments